ആഗോള വികസനത്തിന് 50 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി എക്‌സ്പീരിയന്‍ ടെക്‌നോളജീസ്

Posted on: May 22, 2023

കൊച്ചി : സംരംഭങ്ങള്‍ക്കു ഭാവിയിലേക്കാവശ്യമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ സാധ്യമാക്കുന്ന തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രൊഡക്റ്റ് എന്‍ജിനിയറിംഗ് സേവന കമ്പനി എക്‌സ്പീരിയന്‍ ടെക്‌നോളജീസ് ആഗോള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. യുഎസ്, ഓസ്‌ട്രേലിയ ന്യൂസിലണ്ട്, യുകെ, യൂറോപ്പിലെ പ്രധാന രാജ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നിലവിലെ വിപണികളിലും ജപ്പാന്‍, നോര്‍ഡിക്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കുമാണു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ആഗോള വികസനത്തിനായി50 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിപണികളിലേക്കു സാ
ങ്കേതിക വിദഗ്ധരെയും സിനിയര്‍ സെയില്‍സ്, ഡൊമെയിന്‍ വിദഗ്ധരെയും നിയമിക്കുന്നുണ്ട്.

എക്‌സ്പീരിയന്‍ ജപ്പാനിലെ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ
സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നേടിയിട്ടുള്ള സാങ്കേതികശേഷിയും പ്രൊഡക്റ്റ് എന്‍ജിനീയറി
ംഗ് പരിചയവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. കൂടാതെ ഓട്ടോമോട്ടീവ്, എം
ഡഡ് സംവിധാനങ്ങള്‍തുടങ്ങിയ എന്‍ജിനീയറിംഗ് വളര്‍ച്ചയ്ക്കായി ശേഷി വര്‍ധിപ്പിക്കുന്നതിനും കമ്പ
നി നിക്ഷേപിക്കും.

വികസനത്തിന്റെ ഭാഗമായി ഓണ്‍സൈറ്റ് നിയമനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. യുഎസ്, ഓസ്‌ട്രേലിയ ന്യൂസി
ലാന്‍ഡ് ഓഫീസുകള്‍ക്കായി പ്രാദേശിക എന്‍ജിനീയര്‍മാരെ നിയമിക്കല്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് ഇന്ത്യന്‍ കമ്പനികള്‍ യുഎസിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലും പ്രാദേശിക മാര്‍ക്കറ്റില്‍ കൂടുതല്‍ തൊഴില്‍ അവസ
രങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും സംഭാവന ചെയ്യുന്നു ഇന്ത്യയിലെ ഡെലിവറിശേഷി വര്‍ധിപ്പിക്കാനും എ
ക്‌സ്പീരിയന്‍ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. 2025-26 ഓടെ ജീവനക്കാരുടെ എണ്ണംഇരട്ടിയാക്കി 3000 ലെത്തി
ക്കാനായി 1500 ഐടി പ്രൊഫഷണലുകളെ കൂടി ചേര്‍ക്കാന്‍ എക്‌സ്പീരിയന്‍ ആലോചിക്കുന്നു. ഇതില്‍
600 നിയമനങ്ങള്‍ പുതുമുഖങ്ങള്‍ക്കായിരിക്കും. ഇവര്‍ക്കു പരിശീലനം നല്‍കി കമ്പനിയുടെ കേന്ദ്രമായ കേര
ളത്തില്‍ വിന്യസിക്കും, ഡിജിറ്റല്‍ രംഗത്തെ പ്രൊഡക്റ്റ് എന്‍ജിനിയറിങ് ആഗോള വിപണികളിലെ
വ്യവസായങ്ങളിലുടനീളം വന്‍ ഡിമാന്‍ഡിന് സാക്ഷ്യം വഹിക്കുകയാപുതിയ വിപണികളി
ല്‍ ഈ യാത്രയുടെ ഭാഗമാകുന്നത് ആവേശം പകരുന്ന അവസരമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.
പ്രാദേശിക ജാപ്പനീസ് ഭാഷകളിലും സംസ്‌കാരങ്ങളിലുംപരിശീലനം നല്‍കുന്നത് എക്‌സ്പീരിയന്‍ ആരംഭിച്ചു കഴിഞ്ഞു.

ആഗോള മാന്ദ്യത്തിനിടയിലും തങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയും വിപണി വ്യാപനവും എക്‌സ്പീരിയ
ന്റെ ബിസിനസ് മോഡലിന്റെ കരുത്തും ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്ന ഡിജിറ്റല്‍ പ്രൊഡക്റ്റ് എന്‍ജിനീ
യറിങ്ങിന്റെ മികവും സാക്ഷ്യപ്പെടുത്തുന്നുവെന്നും എക്‌സ്പീരിയന്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടറും
സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.