100 സ്വകാര്യ കമ്പനികളുടെ ലിസ്റ്റില്‍ ഇടം നേടി എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ്

Posted on: March 4, 2023

കൊച്ചി : കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്രൊഡക്റ്റ് എന്‍ജിനീയറിംഗ് കമ്പനി എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന 100 സ്വകാര്യ കമ്പനികളുടെ ലിസ്റ്റില്‍ ഇടം നേടി.

മുമ്പ്, എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് തുടര്‍ച്ചയായി അഞ്ചു വര്‍ഷം ദേശീയതലത്തിലുള്ള inc.5000 പട്ടികയില്‍ ഇടം നേടിയിരുന്നു. അരിസോണ, ന്യൂ മെക്‌സിക്കോ, ഒക്ലഹോമ, ടെക്‌സസ് തുടങ്ങിയ നഗരങ്ങള്‍ ആസ്ഥാനമായുള്ള അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളുടെ അഭിമാനകരമായ റാങ്കിംഗ് ആണ് inc. 5000, ഉപയോക്താവിന്റെ കാഴ്ചപ്പാട്, തന്ത്രം, ലക്ഷ്യങ്ങള്‍ എന്നിവ നടപ്പിലാക്കാനും ബിസിനസ് മുന്‍ഗണനകളോട് കര്‍ശനമായി വിന്യസിച്ചിരിക്കുന്ന ഉത്പന്ന റോഡ് മാപ്പുകളായി അവയെ രൂപപ്പെടുത്താനും ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള കമ്പനികളിലൊന്നാണ് ഇത്.

ഉപയോക്താക്കള്‍ക്ക് അസാധാരണമായ ബിസിനസ് മൂല്യം നല്‍കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ട് എന്‍ജിനീയറിംഗ് ടീം ഇത് പിന്തുടരുകയാണെന്ന് എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് പ്രസിഡനും സഹസ്ഥാപകനുമായ മനോജ് ബല്‍രാജ് പറഞ്ഞു.