കുടുംബശ്രീ ദേശീയ സരസ് മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: December 2, 2022

കോട്ടയം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പന്നങ്ങളും ഭക്ഷണ വൈവിധ്യങ്ങളും ഒരിടത്ത് ലഭ്യമാക്കിക്കൊണ്ട് കോട്ടയം നാഗമ്പടം മൈതാനിയില്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

മുനിസിപ്പല്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാര്‍, ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ പ്രഭാകര്‍, പ്രകാശ് ബി നായര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ അജിത ഗോപകുമാര്‍, പി.ജി ജ്യോതിമോള്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ അംഗങ്ങളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. നാഗമ്പടം വനിതാ വിശ്രമകേന്ദ്രത്തില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസില്‍ സരസ് മേളയുമായി ബന്ധപ്പെട്ടിട്ടുളള എല്ലാ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 24 വരെ ഓഫീസ് പ്രവര്‍ത്തിക്കും.