May 2024
രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍
Posted on: December 2, 2023
കൊച്ചി : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സണ്‍ഷൈന്‍ എന്ന പേരിലുള്ള സന്നദ്ധസേവന പദ്ധതിയ്ക്ക് കീഴില്‍ സംഘടിപ്പിച്ച രക്തദാന യജ്ഞത്തിന് ഒക്ടോബര്‍ 18 നാണ് തുടക്കമിട്ടത്.
ലോക എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് സമാപിച്ച യജ്ഞത്തിലൂടെ റെഡ്ക്രോസ് സൊസൈറ്റിയ്ക്കും കിംസ് ഹെല്‍ത് കെയര്‍, ആസ്റ്റര്‍, മണിപ്പാല്‍, ഫോര്‍ട്ടിസ് തുടങ്ങി രാജ്യത്തുടനീളമുള്ള 30 ആശുപത്രികള്‍ക്കുമാണ് രക്തം നല്‍കിയത്. 1300 ലേറെ ജീവനക്കാര്‍ യജ്ഞത്തില്‍ പങ്കാളികളായി.
ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ കൂട്ടായ സേവന സന്നദ്ധതയ്ക്കുള്ള ഉദാഹരണമാണ് ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ ജന്മദിനമായ ഒക്ടോബര്‍ 18 നു തുടക്കമിട്ട് ലോക എയിഡ്സ് ദിനമായ ഡിസംബര്‍ 1 നു പരിസമാപിച്ച ഈ മഹാരക്തദാന യജ്ഞമെന്നും ഈ നിസ്വാര്‍ത്ഥ സേവനവും പരിശ്രമങ്ങളും സാമൂഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യുമന്‍
TAGS: Federak Bank |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്