ഇന്‍ ജാക് സംഘടിപ്പിക്കുന്ന ജപ്പാന്‍ മേള മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ

Posted on: February 28, 2023

കൊച്ചി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള(ഇന്‍ ജാക്) സംഘടിപ്പിക്കുന്ന ജപ്പാന്‍ മേള മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ.

കൊച്ചി റമദ് റിസോര്‍ട്ടില്‍ നടക്കുന്ന ബിസിനസ് ടു ബിസിനസ് കോണ്‍ക്ലേവ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

മത്സ്യവിഭവം, മാരിടൈം ഷിപ്പിംഗ്, അടിസ്ഥാന സൗകര്യം, റബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബട്ടിക്‌സ്, ടൂറിസം, വെല്‍നസ്, മാനവവിഭവശേഷി,
വിദ്യാഭ്യാസം തുടങ്ങി വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.