ടി.ബാലകൃഷ്ണൻ ചേംബർ പ്രസിഡന്റ

Posted on: November 24, 2013

BALAKRISHANAN-T.

ഇന്ത്യയും ജപ്പാനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനായി രൂപീകരിച്ച ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്‌സ് കേരളയുടെ പ്രസിഡന്റായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.

ബേബി മാത്യൂവാണു വൈസ് പ്രസിഡന്റ്. വേൾഡ് ബാങ്ക് പ്രോജക്ട് മുൻ ഡയറക്ടർ ജേക്കബ് കോവൂറിനെ സെക്രട്ടറിയായും സഡ്-കെമി പ്രൈവറ്റ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ഇ. വി. ജോണിനെ ജോയിന്റ സെക്രട്ടറിയായും കോഡ്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് എംഡി ജോസഫ് ഫിലിപ്പിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്‌സ് കേരള ഔപചാരിക ഉദ്ഘാടനം ജനുവരി അവസാനം നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.