വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

Posted on: June 19, 2021

കൊച്ചി : ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. സ്മാര്‍ട്ട് ഫോണിന്റെ അപര്യാപ്തതമൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വെണ്ണല ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍, വെണ്ണല ഹൈസ്‌കൂള്‍, വെണ്ണല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 37 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി.

വി -ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എച് ആര്‍ ആന്‍ഡ് അഡ്മിന്‍ വൈസ് പ്രസിഡണ്ട് പി ടി ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ഗീത, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ജോളി സബാസ്റ്റ്യന്‍, എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ ശ്രീ.സലാം എന്നിവര്‍ക്കു സ്മാര്‍ട്‌ഫോണുകള്‍ കൈമാറി. ഹൈസ്‌കൂള്‍ അധ്യാപകന്‍ ശ്രീ. ഹരി, വി ഗാര്‍ഡ് സാമൂഹ്യ പ്രതിബദ്ധത പദ്ധതി ഓഫീസര്‍ ശ്രീ.സനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: V - Guard |