സ്മാർട്ട്‌സിറ്റി ഉന്നതർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

Posted on: April 23, 2015

SmartCity-Kochi-Vice-chairm

തിരുവനന്തപുരം : ദുബായ് പ്രോപ്പർട്ടീസ് ഗ്രൂപ്പ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് സ്മാർട്ട്‌സിറ്റി കൊച്ചിയുടെ വൈസ് ചെയർമാൻ ചുമതല ഒഴിയുന്ന അബ്ദുൾലത്തീഫ് അൽമുല്ലയും സ്മാർട്ട്‌സിറ്റി ദുബായ് സിഇഒയും സ്മാർട്ട്‌സിറ്റി കൊച്ചിയുടെ നിയുക്ത വൈസ്‌ചെയർമാനുമായ ജാബർ ബിൻ ഹാഫിസും മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ സന്ദർശിച്ചു.

എക്‌സൈസ്-തുറമുഖ മന്ത്രി കെ. പ്രിൻസിപ്പൽ ഐടി സെക്രട്ടറി പി.എച്ച്. കുര്യൻ, സ്മാർട്ട്‌സിറ്റഇ കൊച്ചി സിഇഒ ജിജോ ജോസഫ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ കണ്ട ഇരുവരും സ്മാർട്ട്‌സിറ്റി കൊച്ചിയുടെ നിർമാണ പുരോഗതിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. സ്മാർട്ട്‌സിറ്റിയുടെ ഒന്നാംഘട്ടമായ 6.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഐടി മന്ദിരം ജൂണിൽ ഉദ്ഘാടനം ചെയ്യാനിരിക്കെ ഏറെ കൃതാർത്ഥനായാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് അബ്ദുൾലത്തീഫ് അൽമുല്ല പറഞ്ഞു.