ടോണി ഫെർണാണ്ടസ് സ്വാധീനമുള്ള 100 പേരുടെ ടൈംസ് ലിസ്റ്റിൽ

Posted on: April 17, 2015

Air-Asia-Tony-Fernandes-Big

കുലാലംപൂർ : ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ടൈംസ് പട്ടികയിൽ എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസും. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എയർഏഷ്യയെ 2001 ൽ ഏറ്റെടുത്ത് ലാഭപാതയിലേക്കു നയിച്ചത് ടോണി ഫെർണാണ്ടസ് ആണ്. രണ്ട് എയർക്രാഫ്റ്റുകൾ മാത്രമുണ്ടായിരുന്ന എയർഏഷ്യ 13 വർഷം പിന്നിടുമ്പോൾ 90 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ആറു വർഷമായി സ്‌കൈട്രാക്‌സ് മികച്ച ലോകോസ്റ്റ് എയർലൈനായി ഏയർഏഷ്യയെ തെരഞ്ഞെടുക്കുന്നു.

എയർഏഷ്യ ഏറ്റവും വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ ലഭിച്ച ടൈം ബഹുമതി വലിയ അംഗീകാരമാണെന്ന് ടോണി ഫെർണാണ്ടസ് പറഞ്ഞു. എയർഏഷ്യ, ട്യൂൺ ഗ്രൂപ്പ്, ക്യുപിആർ, കാറ്റർഹാം എന്നിവയടങ്ങുന്ന ഗ്രൂപ്പിലെ ജീവനക്കാരുടെ കഠിനാധ്വാനവും പിന്തുണയുമാണ് ടൈംസ് ബഹുമതി നേടാൻ സഹായിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.