അർബൻ ലാഡർ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി

Posted on: April 11, 2015

 

Urban-Ladder-Rajiv-Srivatsa

കൊച്ചി : മലയാളി ഭവനങ്ങൾ മോഡി പിടിപ്പിക്കാൻ മുന്തിയതരം ഫർണിച്ചറും ഹോം ഡെകോയുമായി പ്രമുഖ ഓൺലൈൻ ഫർണിച്ചർ കമ്പനി അർബൻ ലാഡർ കൊച്ചിയിൽ സേവനം തുടങ്ങി. മനോഹരമായി നിർമ്മിച്ച സോഫകൾ, കട്ടിലുകൾ, പുസ്തക ഷെൽഫുകൾ തുടങ്ങി 35 വിഭാഗങ്ങളിലായി 4000 ൽപ്പരം ഉത്പന്നങ്ങൾ അർബൻ ലാഡറിൽ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് മികച്ച ഡിസൈനുകൾ ലളിതമായ ഷോപ്പിംഗ് പ്രക്രിയയിലൂടെ സ്വന്തമാക്കുവാൻ അർബൻ ലാഡർ അവസരമൊരുക്കുന്നു. ഫർണിച്ചർ എത്തിച്ചുതരുന്നതും ഫിക്‌സ് ചെയ്യുന്നതും പരിശീലനം ലഭിച്ച കമ്പനിയുടെ സ്വന്തം ലോജിസ്റ്റിക്‌സ് ടീമാണ്. 2015 വർഷാവസാനത്തോടെ 30 ഇന്ത്യൻ നഗരങ്ങളിൽ അർബൻ ലാഡർ ഉത്പന്നങ്ങൾ ലഭ്യമാക്കും.

കൊച്ചി പോലുള്ള നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചത് വിപണിയുടെ താത്പര്യം വിലയിരുത്തിയ ശേഷമാണെന്ന് കമ്പനിയുടെ സിഒഒയും സ്ഥാപകരിൽ ഒരാളുമായ രാജീവ് ശ്രീവത്സ പറഞ്ഞു. കൊച്ചിയിലെ ആളുകൾ ഡിസൈൻ, ഉത്പന്നത്തിന്റെ മേന്മ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. വിംഗ് ചെയർ, പുതിയ ഡിസൈൻ വിളക്കുകൾ തുടങ്ങിയ ആധുനിക സമകാലീന ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ബംഗലുരു, മുംബൈ, ഡൽഹി, ചെന്നൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡിഗഡ്, കോൽക്കത്ത, സൂറത്ത്, മംഗലാപുരം, കൊച്ചി എന്നീ 12  നഗരങ്ങളിൽ അർബൻ ലാഡർ ഉത്പന്നങ്ങൾ ലഭ്യമാണ്.