കല്യാൺ ജ്വല്ലേഴ്‌സ് ചെന്നൈ ഷോറൂം 17 ന് തുറക്കും

Posted on: April 8, 2015

Kalyan-Jewellers-Logo-big

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കല്യാൺ ജ്വല്ലേഴ്‌സ് 17 ന് ചെന്നൈയിൽ തുറക്കമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു. അമിതാഭ് ബച്ചനും കല്യാണിന്റെ മറ്റ് ബ്രാൻഡ് അംബസഡർമാരും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ദക്ഷിണേന്ത്യയിലെ 50 മത്തെ ഷോറൂമാണ് ചെന്നൈയിലേത്.

200 കോടി രൂപ മുതൽമുടക്കിൽ 40,000 ചതുരുശ്രയിട വിസ്തീർണത്തിലാണ് ചെന്നൈ ഷോറൂം പൂർത്തിയാക്കിയിട്ടുള്ളത്. ഒരു ഷോറൂമിന് വേണ്ടിയുള്ള ഏറ്റവും വലിയ മുതൽമുടക്കാണ് കല്യാൺ ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. അഞ്ച് ലക്ഷം ഡിസൈനുകളും 600 കിലോഗ്രാം സ്‌റ്റോക്കും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ 16 ഷോറൂമുകളാണ് കല്യാണിനുള്ളത്. ഇവയ്ക്കായി 600 കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. 300 കോടി രൂപ മുതൽമുടക്കിൽ നാല് ഷോറൂമുകൾ കൂടി തുറക്കുമെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു.