ഐസിഐസിഐ ബാങ്ക് 4000 മത് ശാഖ ചണ്ഡിഗഡിൽ

Posted on: March 31, 2015

ICICI-Bank-inaugurates--400

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ 4000 മത്തെ ശാഖ ചണ്ഡിഗഡിൽ തുറന്നു. രാജ്യത്തെ 2300 കേന്ദ്രങ്ങളിലായി ശാഖകളുടെ എണ്ണം 4000 പിന്നിട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പുതിയ ചരിത്ര നേട്ടം കൈവരിച്ചു.

ശാഖകളുടെ സാമീപ്യം ഇടപാടുകാർ ഇഷ്ടപ്പെടുന്നുവെന്ന ബോധ്യത്തോടെയാണ് ഐസിഐസിഐ ബാങ്ക് ശാഖാ ശൃംഖല അതിവേഗം വിപുലപ്പെടുത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു. അടുത്ത ധനകാര്യ വർഷം 400 പുതിയ ശാഖകൾ കൂടി തുറക്കും. മൊത്തം ശാഖകളിൽ 52 ശതമാനവും ഗ്രാമീണ, അർധ നഗര മേഖലകളിലാണു പ്രവർത്തിക്കുന്നതെന്നും അവർ അറിയിച്ചു.

ഇടപാടുകാർക്ക് സ്വയം സുഗമമായി പണം അടയ്ക്കാവുന്ന ആയിരം സെൽഫ് സർവീസ് കിയോസ്‌കുകളും ബാങ്കിനുണ്ട്. 390 നഗരങ്ങളിലായുള്ള ഈ കിയോസ്‌കുകളുടെ നാലിലൊരു ഭാഗവും എല്ലാ ദിവസവും രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്നവയാണ്. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന ശാഖകളാണ് ഐസിഐസിഐ ബാങ്കിന്റേത്. രാവിലെ 8 മുതൽ രാത്രി 8 വരെ സ്‌പെഷ്യലൈസ്ഡ് ശാഖകൾ പ്രവർത്തിക്കുന്നു.

എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തനനിരതമായ 100 ഡിജിറ്റൽ ടച്ച് ബാങ്കിംഗ് ശാഖകളുമുണ്ട് ഐസിഐസിഐ ബാങ്കിന്. എടിഎമ്മുകളുടെ എണ്ണം 12,091 ആയി. വീഡിയോ ബാങ്കിംഗ്, ഇൻസ്റ്റാ ബാങ്കിംഗ് തുടങ്ങിയ മൊബീൽ ആപ്പുകൾ ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്കു പ്രിയങ്കരമായിക്കഴിഞ്ഞു.