ഫെയർ ആൻഡ് ലൗലി സ്‌കോളർഷിപ്പ് 200 പെൺകുട്ടികൾക്ക്

Posted on: March 30, 2015

Fair-&-Lovely-Scholarship-B

കൊച്ചി : ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിന്റെ 11-ാമത് ഫെയർ ആൻഡ് ലൗലി ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് 200 പെൺകുട്ടികളെ തെരഞ്ഞെടുത്തു.

മുംബൈയിൽ നടന്ന ചടങ്ങിൽ സ്‌കോളർഷിപ്പ് തുക സമ്മാനിച്ചു. നിർധനരായ പെൺകുട്ടികൾക്ക് പഠനത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി ഒരു ലക്ഷം രൂപ വരെയാണ് സമ്മാനിക്കപ്പെട്ടത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സ്‌കോളർഷിപ്പ് ഈ വർഷം പുതുതായി ഏർപ്പെടുത്തുകയായിരുന്നു.

ചടങ്ങിൽ ചലച്ചിത്ര താരം ലാറാ ദത്ത, ഗായിക ശിബാനി കശ്യപ്, പത്മശ്രീ ജേതാവ് ലീല പൂനാവാല, ഹിന്ദുസ്ഥാൻ ലിവർ വൈസ് പ്രസിഡന്റ് (സ്‌കിൻ കെയർ) ശ്രീനന്ദൻ സുന്ദരം എന്നിവർ സംബന്ധിച്ചു.