ഫെയർ ആൻഡ് ലവ്‌ലി സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

Posted on: November 4, 2015

Fair-&-Lovely-Scholarship-B

കൊച്ചി : ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു പുറമെ തൊഴിൽ പരിശീലനത്തിനും സ്വന്തമായി ചെറിയ ബിസിനസ് തുടങ്ങുന്നതിനും ഒരു ലക്ഷം രൂപ വരെ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കും. നവംബർ 30 നകം അപേക്ഷിക്കാം.

സ്ത്രീ ശാക്തീകരണത്തിനായി 2003-ലാണ് ഫെയർ ആൻഡ് ലവ്‌ലി സ്‌കോളർഷിപ്പ് ഹിന്ദുസ്ഥാൻ യൂണിലിവർ ആരംഭിച്ചത്. ഇതുവരെയായി 1500 പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പനുവദിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ വൈസ് പ്രസിഡന്റ് (സ്‌കിൻ കെയർ) ശ്രീനന്ദൻ സുന്ദരം പറഞ്ഞു.

അപേക്ഷാ ഫോറം www.fairandlovely.in സന്ദർശിച്ചാൽ ലഭിക്കും. അല്ലെങ്കിൽ 1800220130 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതി. പൂരിപ്പിച്ച അപേക്ഷകൾ Fair & Lovely Scholarship 2015, Hindustan Unilever House, B.D. Sawant Marg, Chakala, Mumbai -400099 എന്ന വിലാസത്തിൽ അയച്ചാൽ മതി.