അൽ അൻസാരി കാർട്ടർ സെന്ററിന് മില്യൺ ഡോളർ സംഭാവന നൽകി

Posted on: March 30, 2015

Al-Ansari-Exchange-with-Car

ദുബൈ : അൽ അൻസാരി എക്‌സ്‌ചേഞ്ച് അമേരിക്കയിലെ കാർട്ടർ സെന്ററിന് ഒരു മില്യൺ ഡോളർ സംഭാവന നൽകി. അൽ അൻസാരി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാറിൽ കാർട്ടർ സെന്റർ സ്ഥാപകനും മുൻ അമേരിക്കൻ പ്രസിഡന്റുമായ ജിമ്മി കാർട്ടറും അൽ അൻസാരി എക്‌സ്‌ചേഞ്ച് ചെയർമാൻ മുഹമ്മദ് അലി അൽ അൻസാരിയും ഒപ്പുവച്ചു.

വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സാസഹായം നൽകുന്ന സന്നദ്ധസംഘടനയാണ് കാർട്ടർ സെന്റർ. അൽ അൻസാരി എക്‌സ്‌ചേഞ്ച് നേരത്തെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, ദുബായ് കെയർസ് തുടങ്ങി പ്രസ്ഥാനങ്ങളുമായി ചേർന്ന് സാമൂഹിക പ്രതിബദ്ധത നിറവേറ്റിയിട്ടുണ്ടെന്ന് ചെയർമാൻ മുഹമ്മദ് അലി അൽ അൻസാരി പറഞ്ഞു.