അൽ അൻസാരി എക്‌സ്‌ചേഞ്ച് 145 ാം ശാഖ തുറന്നു

Posted on: November 21, 2014

Al-Ansari-Exchange-al-munta

അൽ അൻസാരി എക്‌സ്‌ചേഞ്ച് റാസൽഖൈമയിൽ പുതിയ ശാഖ തുടങ്ങി. അൽ മുൻതസിർ റോഡിലാണ് യുഎഇയിലെ 145 ാമത് ശാഖ പ്രവർത്തിക്കുന്നത്. റാസൽഖൈമ പോലീസ് വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് താലിബ് ബിൻസ്ഖർ അൽ ഖ്വാസ്മി, അൽ അൻസാരി എക്‌സ്‌ചേഞ്ച് ചെയർമാൻ മുഹമ്മദ് അലി അൽ അൻസാരി, ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ ശാഖ രാവിലെ എട്ടു മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ 4 മുതൽ 11 വരെയുമാണ് പ്രവർത്തനസമയം.