കെഎസ്എഫ്ഇ ഡിവിഡന്റ് തുകയായ 35 കോടി രൂപ സര്‍ക്കരിനു കൈമാറി

Posted on: March 14, 2024

തൃശൂര്‍ : ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കെഎസ്എഫ്ഇ. സ്ഥാപനത്തിന്റെ അറ്റമൂല്യം ഇക്കാലയളവില്‍ 1134 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അംഗീകൃത മൂലധനം 250 കോടിയായി ഉയര്‍ത്തി. 24 മൈക്രോ ശാഖകള്‍ ഉള്‍പ്പെടെ 682 ശാഖകള്‍ തുറന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഡിവിഡന്റ്, ഗാരന്റി കമ്മിഷന്‍ ഇനങ്ങളിലായി 219.51 കോടി രൂപ സര്‍ക്കാരിന് കൈമാറി.

ഡിവിഡന്റ് തുകയായ 35 കോടി രൂപ ചെയര്‍മാന്‍ കെ.വരദരാജന്‍ മന്ത്രി കെ.എന്‍.ബാലഗോപാലിന് കൈമാറി. മാനേജിങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍, നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്.ശരത് ചന്ദ്രന്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുണ്‍ബോസ്, വിനോദ്, സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.