ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കര്‍ മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു

Posted on: March 12, 2024

തിരുവന്തപുരം : ഇതിഹാസ ഇന്ത്യന്‍ നടന്‍ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്‌സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍പേ. ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ വേറിട്ട ശബ്ദത്തില്‍ ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിന്റെ ഉപഭോക്തൃ പേയ്‌മെന്റുകളെ വാലിഡേറ്റുചെയ്യാന്‍ അനുവദിക്കും.

ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ നടന്‍ ശ്രീ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകളില്‍ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്.

പോര്‍ട്ടബിലിറ്റി, മികച്ച ഇന്‍-ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പോലും മികച്ച ഓഡിയോ വ്യക്തത, വ്യാപാരികള്‍ക്ക് ഏറ്റവും തിരക്കേറിയ കൗണ്ടര്‍ ഇടങ്ങളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒതുക്കമുള്ളതും ബഹുമുഖവുമായ ഫോം ഫാക്ടര്‍ എന്നിവയാണ് ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന മറ്റ് ചില സവിശേഷതകള്‍.

വ്യാപാരികള്‍ SMS-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഫാണ്‍പേ സ്മാര്‍ട്ട്സ്പീക്കര്‍ ഉപയോഗിച്ച് അവരുടെ പേയ്‌മെന്റ് മൂല്യനിര്‍ണ്ണയം ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്. 4 ദിവസത്തെ ബാറ്ററി ലൈഫ്, ദൃഢമായ ഡാറ്റ കണക്റ്റിവിറ്റി, ഉപയോഗ എളുപ്പത്തിനായി ബാറ്ററി ലെവല്‍ LED ഇന്‍ഡിക്കേറ്റര്‍, കുറഞ്ഞ ബാറ്ററി ലെവലുകള്‍ കാണിക്കുന്നതിനുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ഒന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ വോയ്‌സ് പേയ്‌മെന്റ് അറിയിപ്പുകള്‍ ഫോണ്‍പേ സമാര്‍ട്ട്സ്പീക്കറുകള്‍ നല്‍കുന്നു.