പുത്തന്‍ മാതൃകയുമായി കൊല്ലത്തെ ടെക്‌നോപാര്‍ക്ക് ഫേസ് 5

Posted on: March 9, 2024

തിരുവനന്തപുരം : ജോലിക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന പുത്തന്‍ മാതൃകയുമായി കൊല്ലത്തെ ടെക്‌നോപാര്‍ക്ക് ഫേസ് 5.  വര്‍ക്കേഷന്‍ (വര്‍ക്കിംഗ്- വെക്കേഷന്‍) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ടെക്കികള്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം വിനോദത്തിനുള്ള സാധ്യതകളും തുറന്നു കിട്ടും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ കായല്‍തിര ഐടി പാര്‍ക്കാണ് കുണ്ടറയില്‍ അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്‌നോപാര്‍ക്ക് ഫേസ് 5. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) അനുമതി ലഭിക്കുന്നതോടെ വര്‍ക്കേഷന്‍ പ്രവര്‍ത്തനമാരംഭിക്കും.

പ്രകൃതി മനോഹാരിതയ്ക്ക് പുറമെ ആരോഗ്യകരമായ ചുറ്റുപാടും ഇവിടേക്ക് എത്തിച്ചേരാനുള്ള മികച്ച ഗതാഗത സൗകര്യവും ടെക്‌നോപാര്‍ക്ക് കൊല്ലത്തിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ ‘അഷ്ടമുടി’ എന്ന കെട്ടിടത്തിന് ഒരു ലക്ഷം ചതുരശ്രടടി സ്ഥലമുണ്ട്. ഇവിടെയെത്തുന്ന കമ്പനികള്‍ക്കും സംരംഭകര്‍ക്കും ഇതിന്റെ സാധ്യതകള്‍ ഉപയോഗിക്കാനാകുമെന്നും അത് ഗുണകരമാകുമെന്നും പറഞ്ഞു.