എയർഏഷ്യ ബിഗ് സെയിൽ ഓഫർ

Posted on: March 24, 2015

Airasia-wifi-big

ന്യൂഡൽഹി : എയർഏഷ്യ 1,390 രൂപ മുതലുള്ള ബിഗ് സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കും ഇവിടെ നിന്ന് കുലാലംപൂരിലേക്കും ഉൾപ്പടെ 30 ലക്ഷം സീറ്റുകളാണ് ഏഴു ദിവസത്തെ ഓഫറിനായി മാറ്റിവച്ചിട്ടുള്ളത്. കൊച്ചി – കുലാലംപൂർ വൺവേ നിരക്ക് 3,699 രൂപ മാത്രമാണ്.

വിശാഖപട്ടണം – കുലാലംപൂർ വൺവേ 3,399 രൂപ മാത്രമെയുള്ളു. കോൽക്കത്ത, ബംഗലുരു എന്നിവിടങ്ങളിൽ നിന്ന് കുലാലംപൂരിലേക്ക് 6,999 രൂപ വീതമാണ് നിരക്ക്. ട്രിച്ചി, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്ന് 4,699 രൂപ വീതവുമാണ് ഓഫർ. ബിഗ് സെയിൽ ഓഫർ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2015 സെപ്റ്റംബർ ഒന്നു മുതൽ 2016 മെയ് 31 വരെ യാത്രചെയ്യാനാകും.