കേരള ഗ്രാന്‍ഡ് ജ്വല്ലറി ഫെസ്റ്റ് 2024 നാളെ മുതല്‍ 10 വരെ

Posted on: March 7, 2024

കൊച്ചി : സ്വര്‍ണ വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ജ്വല്ലറി എക്‌സ്‌പോ ‘കേരള ഗ്രാന്‍ഡ് ജ്വല്ലറി ഫെസ്റ്റ് 2024’ നാളെമുതല്‍ 10 വരെ കളമശേരി സംറ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍, ജ്വല്ലറി മേഖലയിലെ എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വാങ്ങാനും വില്ക്കാനുമുള്ള സൗകര്യമുണ്ടാകുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര പറഞ്ഞു. ബിസിനസ് യോഗങ്ങളും ഉണ്ടാകും.

സ്വര്‍ണം, വജ്രം, പ്ലാറ്റിനം, വെള്ളി, ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍, മെഷിനറി വിഭാഗങ്ങളിലുള്ളവര്‍ ഫെസ്റ്റില്‍ പങ്കെടുക്കുമെന്നു ജനറല്‍ സെക്രട്ടറി രാജന്‍ ജെ.തോപ്പില്‍, ട്രഷറര്‍ എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. ഫെസ്റ്റ് ഉദ്ഘാടനം 9നു 10.30നു മന്ത്രി പി.രാജീവ് നിര്‍വഹിക്കും. ഫെസ്റ്റിന്റെ അവസാന ദിനമായ 10നു വിവിധ മേഖലകളിലുള്ളവരെ ആദരിക്കും.