ഇന്ത്യന്‍ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനം സ്റ്റോം പുറത്തിറക്കി

Posted on: February 27, 2024

കൊച്ചി : 2024 സീസണിലെ എഫ്‌ഐഎം ഏഷ്യ റോഡ് റേസിംഗ് ചാംപ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനമായ ‘സ്റ്റോം’ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പുറത്തിറക്കി. റേസിംഗ് സര്‍ക്യൂട്ടിലെ പ്രീമിയം സൂപ്പര്‍ ബൈക്കുകള്‍ക്കായി ഇന്ത്യന്‍ ഓയില്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ഹൈ-ഒന്‍ അള്‍ട്ടിമേറ്റ് റേസിംഗ് ഫ്യുവല്‍ ആഗോളതലത്തില്‍ നടക്കുന്ന റേസിംഗ് ഇവന്റുകളില്‍ ചാംപ്യന്മാരുടെ ഇന്ധനമായി നിലകൊള്ളും.

നവഷേവയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന്‍, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ, ഇന്ത്യന്‍ ഓയില്‍ ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ്)വി. സതീഷ് കുമാര്‍ എന്നിവരും പങ്കെടുഗുജറാത്ത് റിഫൈനറിയില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ ആദ്യമായി കാറ്റഗറി 2 റേസ് ഇന്ധനത്തിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

ഈ റേസ് ഇന്ധനം, എവി ഗ്യാസ് 100 എല്‍എല്‍, റഫറന്‍സ് ഇന്ധനങ്ങള്‍ തുടങ്ങിയ മറ്റ് ഓഫറുകള്‍ക്കൊപ്പം, കര്‍ശനമായ അന്താരാഷ്ട്ര സവിശേഷതകള്‍ പാലിക്കുകയും സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ സമീപകാല ശ്രമങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.