ലീ കുവാൻ യു അന്തരിച്ചു

Posted on: March 23, 2015

Lee-Kuan-Yew-big-a

സിംഗപ്പൂർ : ആധുനിക സിംഗപ്പൂരിന്റെ സ്ഥാപകനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന (1959-1990) ലീ കുവാൻ യു അന്തരിച്ചു. സിംഗപ്പൂർ സമയം ഇന്നു പുലർച്ചെ 3.18 നാണ് അന്ത്യം സംഭവിച്ചത്. 91 കാരനായ ലീ കുടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 21 മുതൽ സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.

ലീയുടെ വേർപാടിൽ അനുശോചിച്ച് സിംഗപ്പൂരിൽ ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ലീയുടെ ഭൗതിക ശരീരം മാർച്ച് 25 ബുധനാഴ്ച മുതൽ 28 ാം തീയതി ശനിയാഴ്ച വരെ സിംഗപ്പൂർ പാർലമെന്റിൽ പൊതുദർശനത്തിന് വയ്ക്കും. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്.

ലീ കുവാൻ യു വിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴത്തെ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, ലീ സിയാൻ യാംഗ്, ഡോ. ലീ വീ ലിങ്ങ് എന്നിവരാണ് മക്കൾ.