നരേന്ദ്രമോദി ഏഷ്യൻ ഓഫ് ദ ഇയർ

Posted on: December 6, 2014

Modi-on-Suit-big

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിംഗപ്പൂരിലെ സ്‌ട്രെയ്റ്റ് ടൈംസ് ഏഷ്യൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. വികസനോന്മുഖ നേതാവ് എന്ന നിലയിലാണ് മോദിയെ മികച്ച ഏഷ്യൻ നേതാവായി പരിഗണിച്ചത്. അടുത്തവർഷം വളർച്ചയുടെ ബാറ്റൺ ചൈനയുടെ കൈയിൽ നിന്നും ഇന്ത്യ ഏറ്റെടുക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളും അംഗീകരിച്ചു.

ചൈനയിലെ സീ ജിൻപിംഗും ഓസ്‌ട്രേലിയയിലെ ടോണി ആബട്ടും ഇന്ത്യ സന്ദർശിക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയും ചെയ്തതും മോദിയുടെ ജപ്പാൻ സന്ദർശന വിജയവും സ്‌ട്രെയ്റ്റ് ടൈംസ് എഡിറ്റർമാർ വിലയിരുത്തി.