ലീ കുവാൻ യു ന്റെ നില അതീവ ഗുരുതരമായി

Posted on: March 22, 2015

Singapore-Lee-Kuan-Yew-big

സിംഗപ്പൂർ : ആധുനിക സിംഗപ്പൂരിന്റെ സ്ഥാപകനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന (1965-1990) ലീ കുവാൻ യു ന്റെ നില അതീവ ഗുരുതരമായി. കുടുതത് ന്യുമോണിയ ബാധിച്ച അദ്ദേഹം ഫെബ്രുവരി 21 മുതൽ വെന്റിലേറ്ററിലാണ്. 91 കാരനായ ലീയെ 46 ദിവസം മുമ്പാണ് സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലീയുടെ പുത്രനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ലീ സിയൻ ലൂങ്ങ് ഇന്ന് ആശുപത്രിയിൽ എത്തിയിരുന്നു. ആയിരകണക്കിന് പൗരൻമാർ പുഷ്പങ്ങളും ആശംസ സന്ദേശങ്ങളുമായി ആശുപത്രിയുടെ കമ്യൂണിറ്റി സെന്ററിൽ എത്തുന്നുണ്ട്.