ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

Posted on: February 21, 2024

കൊച്ചി : പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവിയുമായ ജോയ് ആലുക്കാസിന്റെ ജീവചരിത്രം സ്‌പ്രെഡിങ് ജോയ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഗ്രിമോണ്ട് ഹാളില്‍ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ട്ടിന്‍ ഡേ, വിരേന്ദ്ര ശര്‍മ, സ്റ്റീഫന്‍ ടിംസ് തുടങ്ങി പ്രമുഖ എംപിമാര്‍ക്കാണ് പുസ്തകത്തിന്റെ പകര്‍പ്പ് ജോയ് ആലുക്കാസ് കൈമാറിയത്. ചടങ്ങില്‍ ബംഗ്ലദേശി വംശജരുടെ പ്രതിനിധിയായ ബരോനസ് ഉദ്ദീനും പങ്കെടുത്തു.

കേരളത്തിലെ ചെറിയൊരു പട്ടണത്തില്‍ നിന്നാരംഭിച്ച് ലോകത്തമൊട്ടാകെ വളര്‍ന്നു പന്തലിച്ച ഒരു സംരംഭം കെട്ടിപ്പടുത്ത കഥയും തന്റെ ജീവിതാനുഭവങ്ങളുമാണ് പുസ്തകത്തില്‍ ജോയ് ആലുക്കാസ് പറയുന്നത്. ബിസനസ് സംരംഭകത്വ രംഗത്ത് പുതുതലമുറയ്ക്കുള്ള പാഠങ്ങളും ഉള്‍ക്കൊള്ളുന്നു.

തനിക്കു ലഭിച്ച ഊഷ്മള സ്വീകരണത്തിന് ജോയ് ആലുക്കാസ് കൃതജ്ഞത അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുമായി തന്റെ അനുഭവം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളുടേയും പാരമ്പര്യത്തിന്റെ സാംസ്‌കാരിക സാമ്പത്തിക പ്രാധാന്യത്തേയും അദ്ദേഹം എടുത്തുപറഞ്ഞു.