09
Thursday
May 2024
May 2024
കെഎസ്എഫ്ഇ ലാഭവിഹിതം : 35 കോടി രൂപ സര്‍ക്കാരിന് കൈമാറി
Posted on: February 14, 2024
തൃശൂര്‍ : 2021-22 സാമ്പത്തിക വര്‍ഷം കെഎസ്എഫ്ഇ ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള 35 കോടി രൂപ കൈമാറി. ധനകാര്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് ചെക്ക് കൈമാറി.
കെഎസ്എഫ്ഇ മാനെജിംഗ് ഡയറക്റ്റര്‍ എസ്.കെ. സനില്‍, ഫിനാന്‍സ് ജനറല്‍ മാനെജര്‍ എസ്. ശരത്ചന്ദ്രന്, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി ബി.എസ്. പ്രീത, ടാക്സസ് ജോയിന്റ് സെക്രട്ടറി കെ. മനോജ്, ലെയ്സണ്‍ ഓഫിസര്‍ കെ. ജയചന്ദ്രന്‍നായര്‍, സംഘടന നേതാക്കളായ എസ്. അരുണ്‍ബോസ്, വി.എല്‍. പ്രദീപ്, എസ്. വിനോദ്, ചാക്കോ ടി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
TAGS: KSFE |
News in this Section