മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന് ലാഭം 10.26 കോടി

Posted on: January 30, 2024

കൊച്ചി : മുത്തൂറ്റ് ക്യാപ്പിറ്റല്‍, സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍) മൂന്നാം ത്രൈമാസത്തില്‍ 10.26 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം 9 മാസത്തെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 52.72 കോടി രൂപയില്‍ നിന്ന് 110.97 കോടി രൂപയായി വര്‍ധിച്ചു. 110% വളര്‍ച്ച.

ഈ ത്രൈമാസത്തില്‍ കമ്പനി 479 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. മൊത്തം ആസ്തി 1944 കോടി രൂപ.