ഉടനടി വായ്പകള്‍ ഗൂഗ്ള്‍ പേ വഴി ലഭ്യമാകും

Posted on: December 28, 2023

കൊച്ചി : പേയ്‌മെന്റ് ആപ്പുകളിലൊന്നായ ഗൂഗ്ള്‍ പേ വഴി ഇനി ഉടനടി വായ്പ നേടാം. എക്ഷം രൂപ വരെയുള്ള ഉടനടി (ഇന്‍സ്റ്റന്റ് വായ്പ) വായ്പകള്‍ ഗൂഗ്ള്‍ പേ വഴി ലഭ്യമാകും.

ഡിഎംഐ ഫിനാന്‍സുമായി സഹകരിച്ചാണ് ഗൂഗ്ള്‍ പേ ഉപയോക്താക്കള്‍ക്കായി വായ്പകള്‍ നല്‍കുന്നത്. ആപ്പ് വഴി തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പനേടാം. പാന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ഇതോടെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ഡിഎംഐ ഫിനാന്‍സിന് ആക്‌സസ് ലഭിക്കും. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ക്രെഡിറ്റ് സ്‌കോറും കഡിറ്റ് ഹിസ്റ്ററിയുമൊക്കെ പരിശോധിച്ച്എത്ര തുക വരെ അനുവദിക്കുമെന്ന് കാണിക്കും.

എട്ട് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന ക്രെഡിറ്റ് ഹിസിറ്ററിയും ക്രെഡിറ്റ് സ്‌കോറുമുള്ളവര്‍ക്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കുക.

TAGS: Google Pay |