മക്‌ഡൊണാൾഡ് റീട്ടെയ്ൽ ഫുഡ് മേഖലയിലെ മികച്ച കമ്പനി

Posted on: March 17, 2015

McDonald-Restaurant-big

കൊച്ചി : ഇന്ത്യയിലെ റീട്ടെയിൽ ഭക്ഷണ മേഖലയിലെ സുരക്ഷിതവും മെച്ചപ്പെട്ട സാഹചര്യങ്ങളിലും ജോലി ചെയ്യാൻ കഴിയുന്ന മികച്ച കമ്പനിയായി മക്‌ഡൊണാൾഡ് റസ്റ്ററന്റുകളുടെ മാസ്റ്റർ ഫ്രാഞ്ചൈസിയും വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ ഉപവിഭാഗവുമായ ഹാർഡ് കാസൽ റസ്റ്ററന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു.

അതീവ രഹസ്യമായി തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും മാനേജ്‌മെന്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക പരിശോധനകളുടെയും അടിസ്ഥാനത്തിൽ റീട്ടെയ്‌ലർ അസോസിയേഷൻ ഓഫ് ഇന്ത്യ ദി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നടത്തിയ വാർഷിക പഠനത്തിലാണ് മക്‌ഡൊണാൾഡിന് ഈ അംഗീകാരം ലഭിച്ചത്.

ഭക്ഷ്യ ലഘു വ്യാപാര മേഖലയിൽ ഇന്ത്യയിൽ ജോലി ചെയ്യാനുള്ള മികച്ച സ്ഥലം എന്ന അംഗീകാരം ലഭിച്ചത് ആദരാവായി കാണുന്നുവെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യ പശ്ചിമ, ദക്ഷിണ മേഖല പീപ്പിൾസ് റിസോഴ്‌സ് സീനിയർ ഡയറക്ടർ സീമ അറോറ നമ്പ്യാർ പറഞ്ഞു. റീട്ടെയ്ൽ വ്യവസായ മേഖലയിൽ നിന്നും നാൽപ്പതിലേറെ സ്ഥാപനങ്ങളാണ് പരിഗണനയ്ക്കായി സമീപിച്ചതെന്ന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ പ്രാക്ടീസ് ഹെഡ് ബസുരി ദത്ത പറഞ്ഞു.