മക്‌ഡോണാൾഡ്‌സ് ഡൽഹിയിൽ 43 ഔട്ട്‌ലെറ്റുകൾ പൂട്ടും

Posted on: June 29, 2017

ന്യൂഡൽഹി : യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സ് ഡൽഹിയിലെ 43 ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടും. മക്‌ഡൊണാൾഡ്‌സിന്റെ 55 റെസ്റ്റോറന്റുകളാണ് ന്യൂഡൽഹിയിലുള്ളത്. റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. മക്‌ഡൊണാൾഡ്‌സിന്റെ നടപടി 1700 പേർക്ക് തൊഴിൽ നഷ്ടമാകും.

മക്‌ഡൊണാൾഡ്‌സിന്റെയും കൊണാട്ട് പ്ലാസ റെസ്റ്റോറന്റ്‌സിന്റെയും (സിപിആർഎൽ) സംയുക്ത ഉടമസ്ഥതയിലുള്ള 168 ഔട്ട്‌ലെറ്റുകളിൽ 43 എണ്ണമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് സിപിആർഎൽ മുൻ മാനേജിംഗ് ഡയറക്ടർ വിക്രം ബക്ഷി പറഞ്ഞു.