മക്‌ഡൊണാൾഡ്‌സ് 750 കോടി രൂപ മുതൽമുടക്കും

Posted on: June 27, 2016

McDonald-Restaurant-big

ന്യൂഡൽഹി : മക്‌ഡൊണാൾഡ്‌സ് ഇന്ത്യയിൽ 700-750 കോടി രൂപ മുതൽമുടക്കാൻ ഒരുങ്ങുന്നു. വളരുന്ന നഗരങ്ങളിലേക്ക് മക്‌ഡൊണാൾഡ് ശൃംഖല വികസിപ്പിക്കുമെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് (ബിസിസനസ് ഓപറേഷൻസ്) രഞ്ജിത്ത് പാലിയത്ത് പറഞ്ഞു.

ഇന്ത്യയ്ക്കു വേണ്ടി പ്രത്യേകം തയാർചെയ്ത വെജിറ്റേറിയൻ മെനു മക്‌ഡൊണാൾഡ്‌സിലുണ്ട്. സമോസയും ദോശയും പോലുള്ള ഇന്ത്യൻ വിഭവങ്ങൾ ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ച് മെനുവിൽ ഉൾപ്പെടുത്തുമെന്നും രഞ്ജിത്ത് പാലിയത്ത് പറഞ്ഞു.

TAGS: McDonalds |