മക് ഡൊണാൾഡ്‌സ് 200 റെസ്‌റ്റോറന്റുകൾ തുറക്കും

Posted on: January 16, 2016

McDonald's-Veg-French-Fries

ന്യൂഡൽഹി : അമേരിക്കൻ ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക് ഡൊണാൾഡ്‌സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 175-200 റെസ്‌റ്റോറന്റുകൾ തുറക്കും. വികസനപ്രവർത്തനങ്ങൾക്കായി 700 കോടി രൂപ മാസ്റ്റർ ഫ്രാഞ്ചൈസിയായ ഹാർഡ്കാസിൽ റെസ്റ്റോറന്റ്‌സ് മുതൽമുടക്കും.

നിലവിൽ 26 നഗരങ്ങളിലായി 216 മക് ഡൊണാൾഡ്‌സ് റെസ്റ്റോറന്റുകളാണുള്ളത്. പുതുതായി തുറക്കുന്നവയിൽ 60 ശതമാനവും ഇപ്പോഴത്തെ വിപണികളിലായിരിക്കും. 2020 ൽ 400-450 റെസ്റ്റോറന്റുകളാണ് ലക്ഷ്യമിടുന്നത്.