ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന് അറ്റാദായത്തില്‍ 36 ശതമാനം വര്‍ദ്ധന

Posted on: October 30, 2023

കൊച്ചി : സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖല ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 35 ശതമാനം വര്‍ധിച്ച് 751 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 556
കോടി രൂപയായിരുന്നു അറ്റാദായം. ആദ്യ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ (731.51കോടി രൂപ) രണ്ടു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ബാങ്കിന്റെ മൊത്തം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 6531 കോടി രൂപയില്‍ നിന്ന് 8786 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 3022 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധനയോടെ 3950 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ
5.83 ശതമാനത്തില്‍ ന്ിന്ന് 6.32ശതമാനമായി ഉയര്‍ന്നു.

ബാങ്കിന്റെ ആസ്തി ഗുണമേന്മ 0.68 ശതമാനത്തിലേക്കു താന്നു. 2022 സെപ്റ്റംബറിലിത് 1.09 ശതമാനമായിരുന്നു. മൂലധന പര്യാപ്തത അനുപാതം 145.63 ശതമാനത്തില്‍ നിന്ന് 16.54 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ ഡെപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ 1.64 ലക്ഷം കോടി രൂപയിലെത്തി. കാ
സാ ഡിപ്പോസിറ്റ് 26 ശതമാനമായും ഉയര്‍ന്നു.

 

TAGS: IDFC First Bank |