ഈസ്‌റ്റേൺ ഭൂമിക 17 വനിതകളെ ആദരിച്ചു

Posted on: March 7, 2015

Eastern-Bhoomika-Award-2015

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റസ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട 17 വനിതകളെ ആദരിച്ചു. കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന ചടങ്ങിൽ എവിടി മക്കോർമിക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുഷമ ശ്രീകണ്ടത്ത് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് മഞ്ജുഷ ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി.

ജീവിതത്തിൽ വിജയം കൈവരിച്ച സ്ത്രീരത്‌നങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള ശ്രമമാണ് ഈസ്റ്റേൺ ഭൂമികയിലൂടെ തുടക്കം കുറിച്ചതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ, ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.