ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 130 കോടി രൂപ അറ്റാദായം

Posted on: August 14, 2023

കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 129,96 കോടി രൂപയുടെ അറ്റാദായം നേടി, മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 105.97 കോടി രൂപയില്‍ നിന്നും 22,64 ശതമാനമാണ് വര്‍ധന, ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 33.46% വര്‍ധനയോടെ 300,67 കോടി രൂപയിലെത്തി, മുന്‍വര്‍ഷം ഇത് 225,29 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനത്തില്‍ പുരോഗതി കൈവരിച്ചു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ഇത് 30.46% വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി. ബാങ്കിന്റെ മികച്ച വായ്പാ വിതരണ സംവിധാനവും പലിശ നിരക്കും ഈ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നു. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്.

കൈകാര്യം ചെയ്യുന്ന വായ്പകളുടെ മുല്യം 35.08% വര്‍ധിച്ച് 17,203 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങള്‍ 16.33 ശതമാനം വര്‍ധിച്ച് 15,656 കോടി രൂപയിലെത്തി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. ഒന്നാം പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 237.61 കോടിരൂപയും അറ്റ നിഷ്‌ക്രിയ ആസ്തി 115,61 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗുണനിലവാരം കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

മുന്‍വര്‍ഷം ഇത് യഥാക്രമം 734.36 കോടി രൂപയും 439,42 കോടി രൂപയുമായിരുന്നു. ബാങ്കിന്റെ മികവുറ്റ ആസ്തി ഗുണനിലവാര മാനേജ്‌മെന്റ് നടപടികള്‍ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.65 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.81 ശതമാനമായും കുറച്ചു കൊണ്ടു വരാന്‍ സഹായിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 20.56 ശതമാനമാണ്. ഇത് മികച്ച മൂലധന സ്ഥിതിയെ സൂചിപ്പിക്കുന്നു. പ്രതി ഓഹരി വരുമാനം 2.36 രൂപയില്‍ നിന്ന് 2.89 രൂപയായും വര്‍ധിച്ചു.

സുസ്ഥിരമായ വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നവീകരണം, വളര്‍ച്ച, ഉപഭോകേന്ദ്രീകൃത സേവനങ്ങള്‍ എന്നിവയിലൂന്നി സാമ്പത്തിക വികസനത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഇസാഫിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് ഇസാഫ്‌സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

 

TAGS: ESAF Bank |