ഇന്‍കെല്‍ ഗ്രൂപ്പിന് 36.88 ശതമാനം വളര്‍ച്ച

Posted on: July 28, 2023

തിരുവനന്തപുരം :• സംസ്ഥാന സര്‍ക്കാരിനു പങ്കാളിത്തമുള്ള പിപിപി സംരംഭമായ ഇന്‍കെല്‍ ഗ്രൂ
പ്പിന്റെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 102.89 കോടി രൂപയായി ഉയര്‍ന്നു. കമ്പനി എന്ന നിലയില്‍ ഇന്‍കെലിന്റെ മാത്രം വിറ്റുവരവ് 81.16 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ 59.40 കോടിയില്‍ നിന്ന് 36.88% വളര്‍ച്ച. വെയര്‍ഹൗസ്, സൗരോര്‍ജം കാറ്റാടി ഊര്‍ജം തുടങ്ങിയ മേഖലകളില്‍ 487 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.

25 വര്‍ഷത്തേക്കു കെഎസ്ഇബിക്ക് വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിന് ഇന്‍കെലിന്റെ പാലക്കാട്ടെ ഭൂമിയില്‍ 14 മെഗാവാട്ട് വിന്‍ഡ് എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിയുമായി കമ്പ നി മുന്നോട്ടു പോവുകയാണ്. 2023 -24 സാമ്പത്തിക വര്‍ഷം 190 കോടിയുടെ വിറ്റുവരവും 18.32 കോടിയുടെ ലാഭവുമാണു പ്രതീക്ഷിക്കുന്നത്.

TAGS: Inkel |