സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് മികച്ച വളര്‍ച്ച

Posted on: July 8, 2023

കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് മികച്ച വളര്‍ച്ചമുന്‍പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്പ്പനയിലും വലിയ മുന്നേറ്റമുണ്ടായതായി കമ്പനിസ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, ഗള്‍ഫ് വിപണികളിലെ സംയോജിത വരുമാന വളര്‍ച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധിച്ചു 2022 ജൂണ്‍ പാദത്തില്‍ 3,333 കോടി രൂപയായിരുന്നു വിറ്റുവരവ്. ഷോറൂം അടിസ്ഥാനത്തിലുള്ള മൊത്ത ലാഭ മാര്‍ജിനും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍-ജൂണ്‍മാസത്തില്‍ ദക്ഷിണേന്ത്യയ്ക്ക്പുറത്ത് 12 ഷോറൂമുകളാണ് കമ്പനി തുറന്നത്. ദീപാവലിക്ക്മുന്‍പ് 20 പുതിയ ഷോറൂമുകള്‍ കൂടി ഈ മേഖലകളില്‍ തുറക്കും. നടപ്പു സാമ്പത്തിക
വര്‍ഷം മൊത്തം 52 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ആദ്യ പാദത്തില്‍ 21 ശതമാനമാണ് വളര്‍ച്ച. നിലവിലുള്ള ഷോറൂമുകള്‍ വഴിയുള്ള വില്പ്പനയാണ് ഉയര്‍ന്നത്. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആദ്യ ഫ്രാഞ്ചൈസി ഷോറൂം അടുത്ത ക്വാര്‍ട്ടറല്‍ തുറക്കും. കഴിഞ്ഞ ക്വാര്‍ട്ടറല്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സംയോജിത വരുമാനത്തിന്റെ 16 ശതമാനവും ഗള്‍ഫാജ്യങ്ങളില്‍ നിന്നാണ്.

 

TAGS: Kalyan Jewelers |