ഇന്ത്യക്കാര്‍ നടത്തിയ യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ദ്ധന

Posted on: October 6, 2022

കൊച്ചി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും വിവിധ ആപ്പുകള്‍ വഴിയും ഇന്ത്യക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ പണമിടപാടിലാണ് ഈ വര്‍ധനരേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബറില്‍ 678 കോടി ഇടപാടുകളാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടന്നത്. അതായത് 11 ലക്ഷം വഴികോടി രൂപയാണ് യുപിഐ വഴി കൈമാറപ്പെട്ടത്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ കണക്കുകള്‍പുറത്തുവിട്ടത്. 2022 മേയില്‍ യുപിഐ വഴിയുള്ള പേയ്‌മെന്റ് 10 ലക്ഷം കോടി കടന്നിരുന്നു. ഓഗസ്റ്റില്‍ 657.9 കോടി ഇടപാടുകളിലായി 10.72 ലക്ഷം കോടി രൂപയാണ് യുപിഐ പേയ്‌മെന്റ് നടത്തിയത്.

എന്‍പിസിഐ ഡേറ്റപ്രകാരം, 2022 ജൂണില്‍ യുപിഐ ഡിജിറ്റല്‍ പേയ്‌മെന്റിന് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയില്‍ നിന്ന് 10,14,384 കോടിരൂപയായി കുറഞ്ഞു. എന്നാല്‍,ജൂലൈയില്‍ ഇത് 10,62,747കോടി രൂപയായി ഉയര്‍ന്നു. 2016 മുതല്‍ യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിഞ്ഞെങ്കിലും കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ഇടപാടുകള്‍ പ്രിയങ്കരമായത്.

വ്യക്തി ശുചിത്രത്തിന്റെഭാഗമായി പണരഹിത ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. മൊബൈല്‍ വഴി ലളിതമായ ഘട്ടങ്ങളിലൂടെ ഇടപാടുകള്‍ നടത്താ മെന്നുള്ളതും ഇതിന്റെ പ്രചാരംവര്‍ധിപ്പിച്ചു. മാത്രമല്ല യുപിഐഇടപാടുകള്‍ക്ക് ഇതുവരെ അധിക ചാര്‍ജുകള്‍ ഒന്നും തന്നെഇല്ല എന്നുള്ളതും ഇത് കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ കാരണമായി. രാജ്യം പണരഹിത സപദ്വ്യവസ്ഥയായി മാറുന്നതില്‍ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നതിന്റെ തെളിവാണിത്.

 

TAGS: UPI |