വിമാനയാത്രയ്ക്ക് ചെലവേറും

Posted on: February 28, 2015

Budjet-big

ന്യൂഡൽഹി : സേവന നികുതി വർധനമൂലംവിമാനയാത്രകൾക്ക് ഇനി ചെലവേറും. ബിസിനസ് ക്ലാസിനും ഫസ്റ്റ് ക്ലാസിനുമുള്ള സർവീസ് ടാക്‌സ് 60 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം ടാക്‌സ് നൽകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. എയർ ഇന്ത്യയും ജെറ്റ് എയർവേസും വിസ്താരയും മാത്രമാണ് ആഭ്യന്തരസർവീസുകളിൽ ബിസിനസ് ക്ലാസ് അവതരിപ്പിച്ചിട്ടുള്ളത്.

ഇക്‌ണോമി, പ്രീമിയം കാബിൻ ടിക്കറ്റുകളിന് മേലുണ്ടായിരുന്ന സർവീസ് ടാക്‌സ് 12 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കുകയും ചെയ്തതോടെ എല്ലാ വിഭാഗം വിമാനയാത്ര നിരക്കുകളും വർധിക്കും.