സെന്‍ഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണ്‍ ഇന്ത്യയില്‍

Posted on: December 30, 2019

കൊച്ചി: സെന്‍ഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണ്‍ ശ്രേണി ആകാംക്ഷയോടെ കാത്തിരുന്ന മൊമന്റം വയര്‍ലെസ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ട് മൂന്നാം തലമുറയിലേക്ക് കടന്നു. ഓഡിയോ രംഗത്ത് മികച്ച ശബ്ദ, രൂപകല്‍പ്പന, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വിദഗ്ധരുടെ ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഈ ഹെഡ്ഫോണുകള്‍.

മൂന്ന് ആക്റ്റീവ് ശബ്ദ രഹിത മോഡുകളും സുതാര്യമായ കേള്‍വിയോടും കൂടിയാണ് മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ വരുന്നത്. പരിസര ബോധം അറിഞ്ഞുകൊണ്ട് തന്നെ ലോകത്തെ മുഴുവന്‍ ഒഴിവാക്കികൊണ്ട് അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഓഡിയോ ആസ്വദിക്കാന്‍ അനുവദിക്കുന്നു. പുതിയ മൊമന്റം വയര്‍ലെസ് ഹെഡ്ഫോണിലെ ഓണ്‍/ഓഫ്/പോസ് ഫീച്ചറുകള്‍ക്ക് നന്ദി പറയുക. ഹെഡ്ഫോണ്‍ ഓണ്‍/ഓഫ്/പോസ് എന്നിവയിലേക്ക് മാറ്റുമ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ദിവസം മുഴുവന്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന. ഷീപ്പ് ലെതര്‍, ഇയര്‍പാഡിലും ഹെഡ്ബാന്‍ഡിലും മൃദുവായ പാഡിങ് തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. വണ്‍ ടച്ച് വോയ്സ് അസിസ്റ്റന്റ് നീങ്ങി കൊണ്ടിരിക്കുമ്പോഴും കണക്റ്റഡായിരിക്കാന്‍ സഹായിക്കുന്നു.

മൊമന്റം കുടുംബത്തിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണെന്നും ഉന്നത നിലവാരത്തിലുള്ള ശബ്ദം സമ്മാനിക്കുന്ന നൂതന ശ്രേണിയാണ് മൊമന്റമെന്നും കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ഇന്നത്തെ അര്‍ഹരായ ഉപഭോക്താക്കള്‍ക്കായി മൊമന്റം വയര്‍ലെസ് 3 ഓഡിയോയില്‍ നാഴികക്കല്ലു കുറിക്കുകയാണെന്നും 70 വര്‍ഷത്തെ ചരിത്രവും നവീകരണ സംസ്‌കാരവും ഓഡിയോ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിനെയും പ്രതിനിധീകരിക്കുന്ന മൊമന്റം വയര്‍ലെസ് 3 യിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഡിയോ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ആഗോള തലത്തില്‍ മികച്ച സ്വീകാര്യത നേടിയ ഉപകരണം ഇവിടെയും ഓഡിയന്‍സിനെ നേടുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും സെന്‍ഹൈസര്‍ ഇന്ത്യ കണ്‍സ്യൂമര്‍ വിഭാഗം ഡയറക്ടര്‍ കപില്‍ ഗുലാത്തി പറഞ്ഞു.

ഏറെ സവിശേഷ ഫീച്ചറുകള്‍ ഉപയോഗിച്ച് മൊമന്റം വയര്‍ലെസ് ഒരാളുടെ സംഗീതത്തിലേക്കുള്ള പ്രവേശനം വേഗത്തില്‍ സാധ്യമാക്കുന്നു. ഇയര്‍കപ്പുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ഓണ്‍/ഓഫ് ആകുന്നു. ചെവിയില്‍ നിന്ന് ഹെഡ്ഫോണ്‍ നീക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത് അനുസരിച്ച് സ്മാര്‍ട്ട് പോസ് പ്രവര്‍ത്തിക്കുന്നു. മാനുവല്‍ പ്രവര്‍ത്തനം കൂടാതെ തന്നെ ഓഡിയോ അല്ലെങ്കില്‍ കോളുകളുടെ നിയന്ത്രണം മൂന്നു ബട്ടണുകളുടെ സംയോജനത്തിലൂടെ സാധ്യമാണ്. വോയ്സ് അസിസ്റ്റന്റുകളായ അലെക്സ, ഗൂഗിള്‍ അസിസ്റ്റന്റ്, സിരി തുടങ്ങിയവ മൊമന്റം ഹെഡ്ഫോണില്‍ ഒറ്റ ടച്ചിലൂടെ സാധ്യമാണ്.

സെന്‍ഹൈസറിന്റെ പുതിയ മൊമന്റം വയര്‍ലെസ് ഹെഫോണുകള്‍ മികച്ച പ്രകടന മികവാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സ്പീക്കറുകള്‍ക്ക് 42എംഎം ട്രാന്‍സ്ഡ്യൂസേഴ്സാണ് ശക്തി പകരുന്നത്. സ്റ്റുഡിയോ റെക്കോഡിങിലെ അതേ നിലവാരം നല്‍കുന്നു. ബ്ലൂടൂത്ത് 5 തടസമില്ലാത്ത ശബ്ദ പ്രകടനം പകര്‍ന്നു നല്‍കുന്നു. സംഗീതം, സിനിമ, പോഡ്കാസ്റ്റ് തുടങ്ങിയവ ആസ്വദിക്കുന്നവര്‍ക്ക് സെന്‍ഹൈസറിന്റെ സ്മാര്‍ട്ട് കണ്‍ട്രോള്‍ ആപ്പ് വഴി ഇന്‍ ബില്‍റ്റ് ഇക്ക്വിലൈസറിലൂടെ ഓഡിയോ നിയന്ത്രണം സാധ്യമാക്കുന്നു.

ഏതു പരിതസ്ഥിതിയിലും ഉപയോഗിക്കാവുന്നതാണ് മൊമന്റം വയര്‍ലെസ് ഹെഡ്ഫോണുകള്‍. ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നു വ്യത്യസ്ത മോഡുകള്‍ പുറമേ നിന്നുള്ള ശബ്ദം ഇല്ലാതാക്കുന്നു. സുതാര്യമായ ഹീയറിങ് പ്രവര്‍ത്തനം കേള്‍വിക്കാരന് പുറത്തെ കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തോടൊപ്പം സംഗീതം ഏറെ ആസ്വാദ്യകരവുമാക്കുന്നു. ഒരു സമര്‍പ്പിത ബട്ടണ്‍ വഴി, വോയ്‌സ് അസിസ്റ്റന്റുമാര്‍ക്കുള്ള വണ്‍-ടച്ച് ആക്‌സസ്സ് മൊമെന്റം വയര്‍ലെസ് അവതരിപ്പിക്കുന്നു. ഹെഡ്ഫോണുകള്‍ ഒരിക്കലും കളഞ്ഞു പോകാത്തതിന് ടൈല്‍ സാങ്കേതിക വിദ്യയ്ക്ക് നന്ദി പറയുക. സംയോജിത ബ്ലൂടൂത്ത് ട്രാക്കര്‍ ടൈല്‍ ആപ്പ് വഴി ഹെഡ്ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

പുതിയ സെന്‍ഹൈസര്‍ മൊമന്റം വയര്‍ലെസ് 3 ശ്രേണിയുടെ വില 34990 രൂപയാണ്. സെന്‍ഹൈസറിന്റെ വെബ്സ്റ്റോറിലും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.