ശ്രീകാന്ത് എസ് ബപട് ഇന്ത്യൻ ഓയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: October 25, 2013

SS-Bapat,-ED-(CC-&-Brandingഇന്ത്യൻ ഓയിൽ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ബ്രാൻഡിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീകാന്ത് എസ് ബപട്, മുംബൈയിലെ ഇന്ത്യൻ ഓയിൽ മാർക്കറ്റിങ്ങ് ഡിവിഷൻ ഹെഡ് ഓഫീസിൽ ചുമതലയേറ്റു.

മുംബൈ ഐഐറ്റിയിൽ നിന്നും സിവിൽ എൻജിനീയറിംഗ് ബിരുദവും അഹമ്മദാബാദ് ഐഐഎമ്മിൽ നിന്നും മാനേജ്‌മെന്റിൽ സ്‌പെഷലൈസേഷനും നേടിയ അദ്ദേഹം റീട്ടെയ്ൽ സെയിൽസ്, ബൾക്ക് കൺസ്യൂമർ സെയിൽസ്, എൻജിനീയറിംഗ് സപ്ലൈസ്, എൽപിജി ഓപറേഷൻസ്, ഹ്യുമൻ റിസോഴ്‌സസ് തുടങ്ങിയ മേഖലയിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്.