കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി. രാജീവ്

Posted on: December 5, 2022

കൊച്ചി : പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായത്തിന് കൂടുതല്‍ കരത്താകുന്ന വിധത്തില്‍ സംസ്ഥാനത്ത് അടുത്തവര്‍ഷം വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് കേരളപ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎംഎ), അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അസോ
സിയേഷന്റെ രജത ജൂബിലി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. നിലവില്‍ 1500ലധികം ചെറുകിട, വന്‍കിട വ്യവസായികള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. പാലക്കാട് ആരംഭിക്കുന്ന വ്യവസായ പാര്‍ക്കിനായി ഭൂമിയടക്കം കണ്ടെത്തിക്കഴിഞ്ഞു. തുടര്‍നടപടികള്‍ നടന്നു വരികയാണെന്നും 2023ഓടെ പാര്‍ക്ക് യാഥാര്‍ഥ്യമാകുമെന്നും കെപിഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനമെന്ന് അസോസിയേഷന്‍ രജത ജൂബിലി ആഘോഷവും അവാര്‍ഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രകൃതി, മനുഷ്യന്‍, വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം, വ്യവസായ പാര്‍ക്കിനായി സംരംഭകര്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ പകരംഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍
മതിയെന്നതാണ് ഈ നയത്തിന്റെ പ്രത്യേകത. പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള ഭൂമിയുടെ കാര്യം കൃത്യമായിരിക്കണമെന്നും പറഞ്ഞു.

ഇന്ത്യയിലാദ്യമായി എംഎസ്എംഇള്‍ക്ക് മൂന്നു വര്‍ഷം ഒരു ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം, ഇന്ത്യയിലാദ്യമായി സെന്‍ട്രലൈസ്ഡ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം (കെ-സിഐഎസ്) നടപ്പിലാക്കിയ സംസ്ഥാനവും എല്ലാ രേഖകളും സഹിതം അപേക്ഷ നല്‍കുന്ന 50 കോടിയ്ക്കു മേലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ കോംപോസിറ്റ് ലൈസന്‍സ് നല്‍കണമെന്ന് നിയമം കൊണ്ടുവന്ന സംസ്ഥാനവും കേരളമാണ്.

വ്യവസായികള്‍ക്ക് സേവനം നല്‍കുന്നതില്‍ തടസം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 250 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാമെന്ന് രാജ്യത്ത് ആദ്യമായി നിയമംപാസാക്കിയ സംസ്ഥാനവും കേരളമാണെന്നും പറഞ്ഞു.

 

TAGS: KPMA | P. Rajeev |