എസ്.ബി.ഐ. എം.സി.എല്‍.ആര്‍. ഉയര്‍ത്തി

Posted on: August 17, 2022

മുംബൈ : റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ എം.സി.എല്‍.ആര്‍ ഉയര്‍ത്തി എസ്.ബി.ഐ. 20 ബേസിസ്‌പോയിന്റിന്റെ (0.20 ശതമാനം) വര്‍ധനവാണ് ബാങ്ക് നടപ്പാക്കിയത്. മൂന്ന് മാസം വരെയുള്ള എസ്.ബി.ഐ എം.സി.എല്‍.ആര്‍നിരക്ക് 7.15 ശതമാനത്തില്‍നിന്ന് 7.35 ശതമാനമായി ഉയര്‍ത്തി.

ആറ് മാസത്തെ എം.സി.എല്‍.ആര്‍ 7.45% ല്‍നിന്ന് 7.65% ആയി. ഒരുവര്‍ഷം വരെയുള്ളത് 7.5ല്‍ നി7.3ശതമാനം ആക്കി. രണ്ട്‌വര്‍ഷം വരെയുള്ളത് 7.7ല്‍ നിന്ന് 7.9 ശതമാനത്തിലേക്ക് ഉയര്‍ത്തി. മൂന്ന് വര്‍ഷത്തേക്കുള്ളവയുടെ പുതിയ എം.സി.എല്‍.ആര്‍ 8 ശതമാനം ആണ്.

TAGS: SBI |