04
Saturday
May 2024
May 2024
സിൻഡിക്കേറ്റ് ബാങ്ക് 5,000 പേരെ റിക്രൂട്ട് ചെയ്യും
Posted on: February 11, 2015
ബംഗലുരു : സിൻഡിക്കേറ്റ് ബാങ്ക് 2015-16 ൽ 5,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.കെ. ശ്രീവാസ്തവ പറഞ്ഞു. 2,900 ഓഫീസർമാരെയും 2,100 ക്ലെറിക്കൽ ജീവനക്കാരെയുമാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ബാങ്കിംഗ് ആൻഡ് പേഴ്സണൽ സെലക്ഷൻ ഇൻസ്റ്റിറ്റിയൂട്ടിനെ അറിയിച്ചിട്ടുണ്ട്.
മാർച്ചിൽ 800 ജീവനക്കാരാണ് സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും വിരമിക്കുന്നത്. 3463 ബ്രാഞ്ചുകളും 29,000 ജീവനക്കാരുമാണ് സിൻഡിക്കേറ്റ് ബാങ്കിനുള്ളത്.
News in this Section