ബിനാലെയ്ക്ക് യൂസഫലി 50 ലക്ഷം രൂപ നൽകി

Posted on: February 6, 2015

Binale-M-A--Yusaf-Ali-bigകൊച്ചി : കൊച്ചി മുസിരിസ് ബിനാലെയ്ക്ക് പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി. ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസ് സന്ദർശിച്ച അദ്ദേഹം അടുത്ത ബിനാലെയ്ക്ക് ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. പണിപൂർത്തിയാകുന്ന ഇന്റർനാഷണൽ കൺവൻഷൻ സെന്ററിന്റെ ഒരു ഭാഗം അടുത്ത ബിനാലെയ്ക്കായി വിട്ടുനൽകാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

Binale-Yusaf-Ali-M-A-big

ഭാര്യ ഷാബിറയ്‌ക്കൊപ്പമാണ് എം എ യൂസഫലി ബിനാലെ കാണാൻ എത്തിയത്. ക്യുറേറ്റർ ജിതീഷ് കല്ലാട്ടും ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ബോസ് കൃഷ്ണമാചാരിയും പ്രോഗ്രാം ഡയറക്ടർ റിയാസ് കോമുവും ചേർന്ന് എം എ യൂസഫലിയെയും ഭാര്യയെയും സ്വീകരിച്ചു.