ഹുവെയ് ആർ & ഡി കേന്ദ്രം ബംഗലുരുവിൽ

Posted on: February 6, 2015

Huawei-RD-facility-Blr-big

ബംഗലുരു ; ചൈനീസ് ടെലികോം കമ്പനിയായ ഹുവെയ് ടെക്‌നോളജീസ് ബംഗലുരുവിൽ ഗവേഷണ-വികസന കേന്ദ്രം (ആർ& ഡി) തുറന്നു. വൈറ്റ്ഫീൽഡിൽ 20 ഏക്കർ വിസ്തൃതിയുള്ള കാമ്പസിൽ 5,000 ജീവനക്കാരെ ഉൾക്കൊള്ളനാകും. നിലവിൽ 2,700 ജീവനക്കാരാണ് ഇവിടെയുള്ളത്.

ആർ & ഡി ക്കായി ഏകദേശം 300 മില്യൺ ഡോളർ (1830 കോടി രൂപ) ആണ് മുതൽ മുടക്കിയിട്ടുള്ളതെന്ന് ഹുവെയ് ഇന്ത്യ ആർ & ഡി സെന്റർ സിഇഒ വിൽസൺ വാംഗ് പറഞ്ഞു. ലോകോത്തര ഉത്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും സൊല്യൂഷനുകളും വികസിപ്പിക്കാൻ ബംഗലുരു കേന്ദ്രം വഴിതെളിക്കുമെന്ന് ഹുവെയ് ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് ജോയ് സോഹോ പറഞ്ഞു.