09
Thursday
May 2024
May 2024
വനിതകള്‍ക്ക് കെഎസ്എഫ്ഇയുടെ സ്വര്‍ണസമ്മാനം
Posted on: March 9, 2022
തൃശൂര്‍ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതുമയുള്ള പദ്ധതിയുമായി കെഎസ്എഫ്ഇ. പ്രവൃത്തിദിനങ്ങളായ 11 വരെയുള്ള ദിവസങ്ങളില്‍ കെഎസ്എഫ്ഇ ചിട്ടിയില്‍ പണമടച്ച് അംഗങ്ങളാകുന്ന വനിതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കു 10 പവന് സ്വര്‍ണം സമ്മാനമായി നല്‍കും.
സുരക്ഷിതമായ സമ്പാദ്യത്തിനൊപ്പം സമ്മാനങ്ങളുടെ സന്തോഷം കൂടി നല്കുന്ന പദ്ധതിക്കു കെഎസ്എഫ്ഇ ചിട്ടി വനിതാവാരം എന്നാണ് പേരിട്ടിട്ടുള്ളത്.
സാമ്പത്തികമായ ഭദ്രതകൂടി സ്ത്രീശക്തീകരണത്തിന് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് പദ്ധതിക്കു പിന്നിലെന്ന് കെഎസ്ഫ്ഇ ചെയര്മാന് കെ. വരദരാജനും മാനേജിംഗ് ഡയറക്ടര്‍ വി.പി.സുബ്രഹ്മണ്യനും പറഞ്ഞു.
TAGS: KSFE |
News in this Section