കല്യാൺ ജ്വല്ലേഴ്‌സിൽ ഡയമണ്ട് ആഭരണങ്ങളുടെ പുതിയ ശ്രേണി

Posted on: January 31, 2015

Kalyan-Jewellers-Logo-big

തൃശൂർ : എല്ലാവർക്കും ഡയമണ്ട്‌സ് എന്ന ആശയവുമായി കല്യാൺ ജ്വല്ലേഴ്‌സ് സർട്ടിഫൈ ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോതിരങ്ങൾ, കമ്മലുകൾ, പെൻഡന്റുകൾ എന്നിവയാണ് ഈ ശ്രേണിയിലുള്ളത്.

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് (ഐജിഐ) സർട്ടിഫൈ ചെയ്ത ഗുണമേന്മയുള്ള ഡയമണ്ടുകളാണ് കല്യാൺ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. 90 ശതമാനം കാഷ് ബായ്ക്ക്, 100 ശതമാനം ബൈ-ബായ്ക്ക് സൗകര്യവും ഈ നിര ആഭരണങ്ങൾക്കുണ്ട്.

ഡയമണ്ട് പതിച്ച മോതിരങ്ങൾക്ക് 8000- 30,000 രൂപയും ഡയമണ്ട്പെൻഡന്റുകൾക്ക് 9600- 16,000 രൂപയും ഡയമണ്ട് കമ്മലുകൾക്കു 18200- 20500 രൂപയുമാണ് വിലയെന്നു കല്യാൺ ജ്വല്ലേഴ്‌സ് മാർക്കറ്റിംഗ് ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.