കലാനിധി മാരൻ സ്‌പൈസ്‌ജെറ്റിൽ നിന്ന് പിൻമാറി

Posted on: January 30, 2015

Kalanithi-Maran-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് മുഖ്യപ്രമോട്ടറും ചെയർമാനുമായിരുന്ന കലാനിധി മാരനും പത്‌നി കാവേരിയും സ്‌പൈസ്‌ജെറ്റ് ബോർഡിൽ നിന്നും രാജിവച്ചു. കലാനിധി മാരനും കാൽ എയർവേസ് പ്രൈവറ്റ് ലിമിറ്റഡും കൈവശം വച്ചിരുന്ന 58.46 ശതമാനം ഓഹരികൾ സ്‌പൈസ്‌ജെറ്റിന്റെ പുതിയ പ്രമോട്ടർ അജയ്‌സിംഗിന് കൈമാറി.

അതേസമയം 1000 രൂപ മുഖവിലയുള്ള 3,750,000 നോൺകൺവെർട്ടബിൾ ക്യുമുലേറ്റീവ് റെഡീമബിൾ പ്രിഫറൻസ് ഓഹരികൾ മുൻഗണനാടിസ്ഥാനത്തിൽ കലാനിധി മാരനും കാൽഎയർവേസിനും നൽകും. കൂടാതെ വിദേശത്ത് നിന്ന് 1,500 കോടി രൂപ വിദേശത്ത് നിന്ന് സമാഹരിക്കാനും സ്‌പൈസ്‌ജെറ്റിന് പരിപാടിയുണ്ട്.